ബെംഗളൂരു: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ (300 സിസി-1800 സിസി) വാഹനങ്ങളുടെ വില്‍പനക്കും സേവനത്തിനും മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്കായ ബിഗ് വിങ് ടോപ്പ്ലൈന്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപിക്കുന്നു. ബെംഗളൂരുവിലും മുംബൈയിലുമായാണ് രണ്ട് പുതിയ ബിഗ് വിങ് ടോപ്പ്ലൈന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. ഹൈനസ് സിബി350യിലൂടെ അടുത്തിടെ മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ബിഗ് വിങ് ടോപ്പ്ലൈന്‍ ശൃംഖല മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഉത്സവങ്ങള്‍ സജീവമായ സാഹചര്യത്തില്‍ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്സ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ ഓഫര്‍ വഴി നിശ്ചിത കാലയളവില്‍ ഹോണ്ട ഹൈനസ് സിബി350യുടെ ഓണ്‍-റോഡ് വിലയുടെ 100 ശതമാനം വരെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഫിനാന്‍സായി ലഭിക്കും. 5.6 ശതമാനമെന്ന എക്കാലത്തെയും ഏറ്റവും കുറഞ്ഞ പലിശ നിരക്കിലൂടെ 43,000 രൂപ വരെ ലാഭിക്കാനും ഇഷ്ടവാഹനം സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. 4,999 രൂപയിലുള്ള ഇഎംഐ ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
വലിയ നഗരങ്ങളില്‍ ബിഗ് വിങ് ടോപ്ലൈനും മറ്റു ആവശ്യകേന്ദ്രങ്ങളില്‍ ബിഗ് വിങുമാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കില്‍ ചില്ലറവില്‍പ്പന ഘടനയെ നയിക്കുന്നത്. ഏറ്റവും പുതിയ ഹൈനസ് സിബി 350, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ എന്നിവ ഉള്‍ക്കൊളള്ളുന്നതാണ് ഹോണ്ട ബിഗ് വിങ് ടോപ്ലൈന്‍.
സെപ്റ്റംബറില്‍ അവതരിപ്പിച്ച ഞങ്ങളുടെ ആഗോള മോട്ടോര്‍സൈക്കിള്‍ ഹൈനസ് സിബി350 മിഡ്-സൈസ് റൈഡര്‍മാരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചതെന്നും ഉപഭോക്താക്കളുടെ പ്രാരംഭ പ്രതികരണം വളരെ വലുതായിരുന്നവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്നതിന് ഹോണ്ട ബിഗ് വിങ് വിപുലീകരിക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.