യാം​ഗോ​ന്‍: മ്യാ​ന്മ​റി​ലെ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം നടത്തിയവ​ര്‍​ക്കു ​​നേ​രെ ന​ട​ന്ന വെ​ടിവെ​പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ടവരുടെ എണ്ണം 38 ആയി. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

മ​ണ്ട​ലാ​യ്​ ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ ര​ണ്ടു ​പേ​രും മോ​ണി​വ​യി​ല്‍ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ നാ​ലു​ പേ​രും കൊല്ലപ്പെട്ടിരുന്നു. പ്ര​ക്ഷോ​ഭ​ത്തി​ല്‍ അ​ണി​നി​ര​ന്ന 19കാ​രി ​പെണ്‍​കു​ട്ടി​യും 14 വയസുകാരന്‍ ആണ്‍കുട്ടിയും കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍​പെ​ടും. ത​ല​ക്കും നെ​ഞ്ചി​നും വെ​ടി​യേ​റ്റാ​ണ്​ എ​ല്ലാ​വ​രും മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ മാ​ത്രം 18 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
ഫെ​ബ്രു​വ​രി ഒന്നിന് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഒാങ് സാങ് സൂചിയെ തടവിലാക്കിയത് പിന്നാലെയാണ് മ്യാന്മറില്‍ വീണ്ടും സ്​​ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യ​ത്. അധികാരം പിടിച്ചെടുത്ത പട്ടാളം സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ആങ് ലെയിങ്ങിന് അധികാരം കൈമാറുകയായിരുന്നു.