ലഖ്നോ: ഉത്തര്‍പ്രദേശില്‍ 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍. യു.പി ഹര്‍ദോയ് ജില്ലയിലെ പന്‍ഡേതര ഗ്രാമത്തിലാണ് സംഭവം.
മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടര്‍ന്ന് സര്‍വേശ് കുമാറാണ് 17കാരിയെ കൊലപ്പെടുത്തിയത്. വെട്ടിയെടുത്ത തലയുമായി പിതാവ് സ്റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങള്‍ രണ്ടു പൊലീസുകാര്‍ വിഡിയോയില്‍ പകര്‍ത്തി. ഇതിനിടെ പൊലീസുകാരുടെ ചോദ്യങ്ങള്‍ സര്‍വേശ് മറുപടി പറയുന്നതും വിഡിയോയില്‍ കാണാം.
തനിക്ക് ഇഷ്ടമില്ലാത്ത യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് സര്‍വേശ് കുമാര്‍ പറയുന്നു. താന്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്നും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തല ഒഴികെയുള്ള ബാക്കി ശരീരഭാഗം മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പിതാവ് വിഡിയോയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ തല താഴെവെച്ച് ഇരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായി അനുസരിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് സര്‍വേശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.