മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍റെ വാഹനകമ്ബം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും പ്രശസ്തമായ 369 ഗാരേജ് യാഥാര്‍ത്ഥത്തില്‍ ഒരു പ്രീമിയം വാഹന ഡീലര്‍ഷിപ്പിന് സമാനമാണ്.

ഒരു ട്രാഫിക് ലംഘനത്തിനാണ് ദുല്‍ഖറിന്റെ പോര്‍ഷ പാനമേറ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സംസ്ഥാനത്തെ ഒരു ട്രാഫിക് ഐലന്‍ഡില്‍ എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.

അടുത്തിയെത്തിയ വീഡിയോ ഷൂട്ട് ചെയ്ത സ്കൂട്ടര്‍ സംഘം കാറിനുള്ളിലിരിക്കുന്ന വ്യക്തിയെ നോക്കി ‘കുഞ്ഞിക്ക’ എന്ന് വിളിക്കുന്നതും ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശുന്നതും വിഡിയോയിലുണ്ട്. എങ്കിലും അത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയോ എന്ന് വ്യക്തമല്ല.

ഇതിനിടെ ട്രാഫിക് ലൈറ്റ് പച്ച തെളിഞ്ഞതോടെ മുന്നോട്ടെടുക്കാന്‍ പോയ കാറിന്റെ മുന്‍പിലേക്ക് പോലീസ് ഉദ്യോഗസ്ഥന്‍ നടന്നെത്തുന്നതും. തെറ്റായ ദിശയിലൂടെ കയറി വന്ന കാര്‍ റിവേഴ്‌സ് എടുക്കാന്‍ ആവശ്യപ്പെടുന്നത്തും വിഡിയോയില്‍ കാണാം.

ആഡംബര കാര്‍ ഓടിച്ച വ്യക്തി ഉടനെ വാഹനം റിവേഴ്‌സ് എടുക്കുന്നതും ഒടുവില്‍ ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വിഡിയോയില്‍ കാണാം.

മുഹമ്മദ് ജസീല്‍ എന്ന് പേരുള്ള ഇന്‍സ്റ്റാഗ്രാം ഉപഭോക്താവാണ് TN.6.W.369 എന്ന നമ്ബര്‍ പ്ലെറ്റുള്ള യുവതാരത്തിന്റെ ചെന്നൈ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തരിക്കുന്നത്.

 

 

Dailyhunt