തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 307 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3562 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 60 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,415 ആയി ഉയര്‍ന്നിരിക്കുന്നു. 95,177 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്ബര്‍ക്കം വഴി 235 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 3 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 2 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.