കാസര്‍ഗോഡ് :സഹോദരങ്ങളായ രണ്ടുപേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു.ഒരാളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിലെ പ്രതിയായ മധുര്‍ കുഡ്‍ലുവിലെ ആസിഫ് പുളിക്കുര്‍ (40)നെയാണ് കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് സഹോദരങ്ങളായ പൂച്ചക്കാട്ടെ ഇല്ല്യാസ് (28), താജുദ്ദീന്‍ (31) എന്നിവര്‍ക്കു കുത്തേറ്റത്.
താജുദ്ദീനെ കാറില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം തളങ്കരയില്‍ നിന്നു തായലങ്ങാടി എത്തിയപ്പോഴാണ് ആളുകള്‍ നോക്കിനില്‍ക്കെ കുത്തിയത്. സംഘത്തില്‍ നിന്നു രക്ഷപ്പെടാനായി സഹോദരന്‍ ഇല്ല്യാസിന്റെ തായലങ്ങാടിയിലുള്ള ഇളനീര്‍ ജ്യൂസ് കടയിലേക്ക് കയറിയപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. ഇതു തടയുന്നതിനിടെയാണ് ഇല്ല്യാസിനും വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു. പൊലീസെത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒരാളെ മാത്രമാണു പിടികൂടാനായത്.