എന്‍ഡിഎമുന്നണിയിലെ പാര്‍ട്ടികളുമായി ബിജെപിയുടെ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും . രാവിലെ മുതല്‍ തിരുവനന്തപുരത്താണ് ചര്‍ച്ച. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗംപി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാകും ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ച നടക്കുക .
ബിജെപിയും ബിഡിജെഎസും മത്സരിക്കാന്‍ കണ്ണുവച്ച സീറ്റുകള്‍ക്ക് വേണ്ടി ചെറുകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ച അത്ര എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ് ഇത്.
കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകള്‍ തന്നെ ബിഡിജെഎസ് ആവശ്യപ്പെടും.എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും പാര്‍ട്ടിയിലെ പിളര്‍പ്പും ബിഡിജെഎസ് ന് തിരിച്ചടിയാകും. കേരള കാമരാജ് കോണ്‍ഗ്രസ് 15ഉം, എല്‍ജെപി ഏഴും, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് 9 ഉം, സോഷ്യലിസ്റ്റ് ജനതാദള്‍ 5സീറ്റിനും അവകാശവാദം ഉന്നയിക്കും.