രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സംസ്ഥാനങ്ങള്‍ കര്‍ശന ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്.
രോഗത്തിന്റെ വ്യാപനം കുറയ്ക്കാന്‍ ഫലപ്രദമായ നിരീക്ഷണ സമ്പ്രദായവും പരിശോധനയും, ട്രാക്കിംഗ്, രോഗികളുടെ ഐസൊലേഷന്‍, അവരുമായി സമ്ബര്‍ക്കത്തില്‍ വന്നവരുടെ ക്വാറന്റൈന് നടപടികള്‍ എന്നിവ ശക്തമാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളുടെ 80.33 ശതമാനവും. ചികിത്സയില്‍ ഉള്ളവരില്‍ 84.16 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.