ഇ.ശ്രീധരന് വേണ്ടി മാറി നില്ക്കാന്‍ തയാറെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂരിലേക്ക് ഈ ശ്രീധരനെ ക്ഷണിക്കുന്നത് അഭിമാനകരമാണെന്നും ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ചുക്കാന്‍ പിടിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇ ശ്രീധരന്‍ തൃശൂരില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ തൃപ്പുണിത്തറയിലാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ കൂടുതലായി കേള്‍ക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസുമായി ചര്‍ച്ച നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടന തലത്തിലെ പ്രശ്‌നങ്ങള്‍ ഇനി ആലോചിക്കേണ്ടതില്ല. നടപടികള്‍ എടുത്തു, അതോടെ അത് കഴിഞ്ഞു’- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ അങ്ങനെ ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും ബി.ഗോപാലക്യഷ്ണന്‍ പറഞ്ഞു.