ലിവര്‍പൂളിന്റെ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്ര ലിവര്‍പൂളിന് പറ്റിയ താരമല്ല എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം പോള്‍ സ്കോള്‍സ്. ക്ലോപ്പിന് പറ്റിയ കളിക്കാരനല്ല തിയാഗോ. ക്ലോപ്പിന് മധ്യനിരയില്‍ വേണ്ടത് കള്‍ നിയന്ത്രിക്കുന്ന ആളല്ല മറിച്ച് എതിരാളികളെ വര്‍ക്ക്റേറ്റ് കൊണ്ട് തോല്പ്പിക്കുന്ന താരങ്ങളാണ്.
തിയാഗോ അങ്ങനെ ഒരു താരമല്ല സ്കോള്‍സ് പറയുന്നു.ലിവര്‍പൂള്‍ മധ്യനിരയില്‍ ഉള്ളവരല്ലാം വേഗതയാര്‍ന്ന താരങ്ങളാണ്. എതിരാളികളെ തകര്‍ക്കുകയാണ് ക്ലോപ്പിന്റെ ശൈലി അല്ലാതെ കളി നിയന്ത്രിക്കുക അല്ല. അതാണ് തിയാഗോയ്ക്ക് ലിവര്‍പൂളില്‍ തിളങ്ങാന്‍ ആവാത്തത് എന്‍ സ്കോള്‍സ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു തിയാഗോയ്ക്ക് കൂടുതല്‍ ചേര്‍ന്ന സ്ഥലം. അവരാണ് രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരെ വെച്ച് കളി നിയന്ത്രിച്ച് കളിക്കുന്നത്. അത്തരം ഒരു ടീമില്‍ തിയാഗോയ്ക്ക് തിളങ്ങാന്‍ ആകും എന്നും സ്കോള്‍സ് പറഞ്ഞു.