ലിവര്‍പൂള്‍ ഇതിഹാസ താരം ഇയാന്‍ സെന്റ് ജോണ്‍ (82) അന്തരിച്ചു. പത്ത് വര്‍ഷത്തോളം ലിവര്‍പൂള്‍ ജേഴ്സി അണിഞ്ഞ താരമാണ് ഇയാന്‍.

1960 കളില്‍ ബില്‍ ശാങ്ക്ലിക്ക് കീഴില്‍ ഉയര്‍ത്തെഴുന്നേറ്റ ലിവര്‍പൂള്‍ ടീമിലെ പ്രധാനി ആയിരുന്നു. ലിവര്‍പൂളിന് വേണ്ടി 400ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 118 ഗോളുകളും ക്ലബിനായി നേടി.

സ്കോടിഷ് ക്ലബായ മതര്‍വെലില്‍ നിന്ന് 1961ല്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ഇയാന്‍ ലിവര്‍പൂളില്‍ എത്തിയത്. ലിവര്‍പൂളിനൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍ നേടിയ താരം 1965ലെ എഫ് എ കപ്പും സ്വന്തമാക്കി. ആ എഫ് എ കപ്പ് ഫൈനലില്‍ ഇയാന്‍ ഗോളും നേടിയിരുന്നു. സ്കോട്ട്‌ലന്‍ഡിനു വേണ്ടി 21 അന്താരാഷ്ട്ര മത്സരങ്ങളും ഇയാന്‍ കളിച്ചിട്ടുണ്ട്.