‘ആദ്യമൊക്കെ എന്നാ സ്നേഹമായിരുന്നു.ഞാന്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു.ഞാന്‍ നേരിട്ട് കണ്ടു. അന്നു മുതല്‍ അദ്ദേഹം എന്റെ ശത്രുവായി. ഒരു കമ്മീഷന്‍ വിളിക്കട്ടെ ,ഞാന്‍ സത്യം പറയും. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് തന്നെ വിജിലന്‍സ് അന്വേഷണം വന്നു .മൊഴിയെടുക്കാന്‍ വന്നപ്പോ എനിക്ക് കള്ളം പറയാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞു ഇത് നടന്ന സംഭവമാ.ആ മൊഴി കൊടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോ കേസ് തെറ്റാണെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ആ മൊഴി കൊടുത്തില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇപ്പോഴും എന്റെ സ്വന്തമായിരുന്നേനേം.ആ മൊഴിയാണ് ഉമ്മന്‍ചാണ്ടിയുമായുള്ള പിണക്കത്തിന് കാരണം.ഞാന്‍ സത്യം പറയാന്‍ നിര്‍ബന്ധിതനായി.ഞാന്‍ ഇപ്പോഴും പറയുന്നു ഞാന്‍ കണ്ടതാണ് .ജോപ്പനെ മുറിയുടെ വാതില്‍ക്കല്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും ആ സ്ത്രീയും അകത്തുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാത്രി പത്തുമണിക്കാനോ പ്രൊജക്റ്റ് ഡിസ്കസ് ചെയ്യുന്നത്.അവിടെ ഓഫിസില്‍ വേറെ ആരുമുണ്ടായിരുന്നില്ല.ജോപ്പന്‍ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ബലമായിട്ടു മുറിക്കകത്തോട്ടു കയറി.നൂറു ശതമാനം ബോധ്യത്തോടെയാണ് ഞാന്‍ ഈ പറയുന്നത് .ഈ കേസ് കോടതിയില്‍ വരും .ഞാന്‍ അപ്പോഴും സത്യം പറയും’.
ഉമ്മന്‍ ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും ആദ്ദേഹം വ്യക്തമാക്കി.