കോഴിക്കോട്: 2016ല്‍ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ ടി.വി രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് പി.എ മുഹമ്മദ് റിയാസും റിമാന്‍ഡില്‍. ഡി.വൈ.എഫ്.ഐ നേതാവായ കെ.കെ ദിനേശനും റിമാന്‍ഡിലായി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇന്ന് കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരായത്.

വിമാന യാത്രാക്കൂലി വര്‍ധനയിലും കരിപ്പൂരിലെ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചത്.