അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചു . അഹമ്മദാബാദിലെ ആശുപത്രിയില്‍ നിന്നാണ് ശാസ്ത്രി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
കോവിഡ് വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ വിദഗ്ധരേയും, ശാസ്ത്രജ്ഞരേയും 58കാരനായ രവി ശാസ്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
60 വയസിന് മുകളിലുള്ളവര്‍ക്കും, 45 വയസിന് മുകളിലുള്ളവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്.