കോട്ടയം : നിയമസഭ തതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്നു കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. 10നു കുറവിലങ്ങാട് ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത് ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിക്കും.

തുടര്‍ന്നു സമ്മേളന വേദിയായ കടുത്തുരുത്തിയില്‍ എത്തും. പാലാ, പൊന്‍കുന്നം, മണര്‍കാട്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. വൈകിട്ട് 6നു തിരുനക്കര മൈതാനിയില്‍ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.