തി​രു​വ​ന​ന്ത​പു​രം: ഇ​ക്കു​റി കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ബി.​ജെ.​പി. നൂ​റ്​ മു​ത​ല്‍ 110 സീ​റ്റു​ക​ളി​ല്‍ വ​രെ​യാ​ണ്​ പ​ദ്ധ​തി​യി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 98 സീ​റ്റി​ലാ​ണ്​ ബി.​ജെ.​പി മ​ത്സ​രി​ച്ച​ത്. നി​ല​വി​ലെ രാ​ഷ്​​ട്രീ​യ​സാ​ഹ​ച​ര്യ​ത്തി​ല്‍ നൂ​റി​ല​ധി​കം സീ​റ്റ്​ വേ​ണ​മെ​ന്ന്​ എ​ന്‍.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ളെ ബി.​ജെ.​പി നേ​തൃ​ത്വം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്രി​സ്​​തീ​യ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ഭാ​നേ​തൃ​ത്വ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 36 സീ​റ്റി​ലാ​ണ്​ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സ്​ മ​ത്സ​രി​ച്ച​ത്. എ​ന്നാ​ല്‍ ആ ​സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴ​ത്തേ​തെ​ന്ന്​ ബി.​ഡി.​ജെ.​എ​സും തി​രി​ച്ച​റി​യു​ന്നു. അ​വ​രു​ടെ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യ പി​ള​ര്‍​പ്പ്​ ഉ​ള്‍​പ്പെ​ടെ ഇ​തി​ന്​ കാ​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ബി.​ഡി.​ജെ.​എ​സ്​ മ​ത്സ​രി​ച്ച അ​ഞ്ച്​ സീ​റ്റെ​ങ്കി​ലും ഇ​ക്കു​റി ബി.​ജെ.​പി ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ര്‍​ക്ക​ല​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വി​ടെ ശോ​ഭാ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്​ താ​ല്‍​പ​ര്യ​മു​ണ്ട്. സീ​റ്റ്​ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ ഇ​വി​ടെ ബി.​ഡി.​ജെ.​എ​സ്​ അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബി.​ജെ.​പി നേ​തൃ​ത്വം മു​ന്നോ​ട്ടുെ​വ​​ക്കും.

നെ​യ്യാ​റ്റി​ന്‍​ക​ര, പാ​റ​ശ്ശാ​ല, കാ​ട്ടാ​ക്ക​ട, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്വാ​ധീ​നം അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​മ​രാ​ജ്​ കോ​ണ്‍​ഗ്ര​സ്​ അ​ഞ്ച്​ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടോ മൂ​ന്നോ സീ​റ്റ്​ ആ​കും അ​വ​ര്‍​ക്ക്​ ല​ഭി​ക്കു​ക. നെ​യ്യാ​റ്റി​ന്‍​ക​ര ഇ​വ​ര്‍​ക്ക്​ ന​ല്‍​കു​മെ​ന്ന്​ ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി. പി.​സി. തോ​മ​സി​െന്‍റ കേ​ര​ള​കോ​ണ്‍​ഗ്ര​സി​ന്​ മൂ​ന്ന്​ സീ​റ്റ്​ ന​ല്‍​കും.

പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളെ​യെ​ല്ലാം മ​ത്സ​ര​രം​ഗ​ത്തി​റ​ക്കാ​നാ​ണ്​ ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക​ഴ​ക്കൂ​ട്ട​ത്തും കെ. ​സു​രേ​ന്ദ്ര​നെ കോ​ന്നി​യി​ലോ മ​ഞ്ചേ​ശ്വ​ര​ത്തോ മ​ത്സ​രി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം.

നേ​മ​ത്ത്​ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, കാ​ട്ടാ​ക്ക​ട​യി​ല്‍ പി.​കെ. കൃ​ഷ്​​ണ​ദാ​സ്​ എ​ന്നി​വ​ര്‍ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. മു​ന്‍ ഡി.​ജി.​പി​മാ​രാ​യ ജേ​ക്ക​ബ്​ തോ​മ​സ്, ടി.​പി. സെ​ന്‍​കു​മാ​ര്‍, മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍, സു​രേ​ഷ്​ ഗോ​പി എം.​പി, ന​ട​ന്‍ കൃ​ഷ്​​ണ​കു​മാ​ര്‍ എ​ന്നി​വ​രെ​ല്ലാം പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ണ്ട്.