ഇടത് സക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇച്ഛാശക്തിയുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമരക്കാരെ കലാപകാരികളായി ചിത്രീകരിച്ച്‌ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും. ഇച്ഛാശക്തിയുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമരക്കാരെ കലാപകാരികളായി ചിത്രീകരിച്ച്‌ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച്‌ തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങളോടും യുവതയോടും ഒരു പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണിത്. ഹൃദയമില്ലാത്ത ഭരണാധികാരികളാണ് മന്ത്രിസഭയിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. ഉദ്യോഗാര്‍ത്ഥികള്‍ സമരമുഖത്തായിരുന്നപ്പോള്‍ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന തിരക്കിലായിരുന്നു. അനര്‍ഹമായ നിരവധി പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കും.