ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തകർപ്പൻ ജയം. അതേസമയം പരസ്പരം തോൽപ്പിക്കാനുറച്ചിറങ്ങിയ മുൻ ചാമ്പ്യന്മാർ ഗോൾ രഹിത സമനിലയിലും പിരിഞ്ഞു. ലിവർപൂൾ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബേൺലിയെ തോൽപ്പിച്ചത്. ഗാരേത് ബെയിലിന്റെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് മികച്ച ജയം സമ്മാനിച്ചത്. രണ്ടാം മത്സരത്തിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

കളിയുടെ തുടക്കത്തിൽ തന്നെ ടോട്ടനം ഗോൾനേടി. രണ്ടാം മിനിറ്റിൽ ഗാരേത് ബെയിലാണ് ആദ്യ ഗോൾ നേടിയത്. 15-ാം മിനിറ്റിൽ നായകൻ ഹാരീ കെയിൻ രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുന്നേ ടോട്ടനം മൂന്നാം ഗോളും ബേൺലിയുടെ വലയിലെത്തിച്ചു. ലൂക്കാസ് മൗരയാണ് ഗോൾ നേടിയത്. കളിയുടെ രണ്ടാം പകുതിയുടെ 55-ാം മിനിറ്റിലാണ് ഗാരേത് ബെയിൽ തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 4-0ന്റെ ആധികാരിക ജയം നൽകിയത്. പട്ടികയിൽ ടോട്ടനം എട്ടാം സ്ഥാനത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലുള്ള മത്സരത്തിൽ ഇരുടീമുകളും നടത്തിയ ശ്രമങ്ങളൊന്നും ഗോളായി മാറിയില്ല. സ്വന്തം തട്ടകമായ സ്റ്റാഫോഡ് ബ്രിഡ്ജിലെ അനുകൂല സാഹചര്യം ഗോളാക്കാനും ചെൽസിക്കായില്ല. യുണൈറ്റഡ് നാലു തവണയും ചെൽസി ആറ് തവണയും എതിരാളികളുടെ വല ലക്ഷ്യമാക്കിയെങ്കിലും ഫലം കണ്ടില്ല. ചെമ്പട 11 തവണയും നീലപ്പട 18 തവണയുമാണ് ഷോട്ടുതിർത്തത്. യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാം സ്ഥാനത്തുമാണുള്ളത്.