മുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്​ടക്കേസില്‍ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട്​ പുറപ്പെടുവിച്ച്‌​ കോടതി. സ്വകാര്യ വാര്‍ത്താ ചാനലില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ്​ മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്​ മുമ്ബാകെ അക്​തര്‍ ക്രിമിനല്‍ പരാതി നല്‍കിയത്​. സുശാന്ത് സിങ്​ രജ്​പുത്തി​െന്‍റ മരണവുമായി ബന്ധപ്പെട്ട് കങ്കണ ത​െന്‍റ പേര് അനാവശ്യമായി വലിച്ചിഴച്ചതായി പരാതിയില്‍ ഉന്നയിച്ചിരുന്നു.

പരാതിയുടെ അടിസ്​ഥാനത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണക്ക്​ സമണ്‍സ്​ അയച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അക്തറിക്ക് വേണ്ടി അഭിഭാഷകന്‍ നിരഞ്ജന്‍റെ വാദങ്ങള്‍ കേട്ട ശേഷമായിരുന്നു കോടതി നടപടി. ഇന്ത്യന്‍ പീനല്‍ കോഡിലെ 499, 500 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്​ കങ്കണക്കെതിരേ ചുമത്തിയിരുന്നത്​. ജാവേദ്​ അക്​തറും കോടതിയില്‍ നേരിട്ട്​ ഹാജരായിരുന്നു. കോടതി ഉത്തരവ്​ ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ്​ കങ്കണക്കെിതിരേ കോടതി വാറണ്ട്​ പുറപ്പെടുവിച്ചത്​.

ജൂലൈ 19 ന് കങ്കണ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞപ്പോള്‍ തനിക്കെതി​രേ തെറ്റായ പ്രസ്താവന നടത്തിയതായാണ്​ അക്​തര്‍ പരാതിയില്‍ പറയുന്നത്​. തനിക്ക്​ സുശാന്തിന്‍റെ മരണത്തെകുറിച്ച്‌​ ഒരു വിവരവും ഇല്ലാതിരിക്കെയാണ്​ കങ്കണ തന്‍റെ പേര്​ വലിച്ചിഴച്ചതെന്നും ഓവേദ്​ അക്​തര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്​മൂലത്തില്‍ പറയുന്നു.