ഇസ്ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ഞെട്ടിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജയ് വിളിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. സംഭവത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റില്‍ ക്ഷുഭിതനാകുകയും ചെയ്തു.

ബലൂചിസ്താനിലെ എം.പിമാര്‍ പ്രധാനമന്ത്രിക്ക് ജയ് വിളിച്ചതോടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഞെട്ടി. ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷാ മെഹ്മൂദ് ഖുറേഷി സംസാരിക്കുന്നതിനിടയിലാണ് മോദിയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നത്. ഇതിന് പുറമെ ബലൂച് എംപിമാര്‍ ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയത് സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് വ്യക്തമാക്കിയത്.

തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ഖുറേഷി ക്ഷുഭിതനായാണ് സംസാരിച്ചത്. പിഎംഎല്‍എന്‍ നേതാവായ ഖവാജ ആസിഫിന്റെ ശരീരത്തില്‍ മോദിയുടെ ബാധ കയറിയെന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം, അടുത്തിടെയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതും കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും ഇമ്രാന്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.