വയനാട്: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ വൈസ് പ്രസിഡന്റുമായ കെ കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.യനാട് ഡിസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചാണ് രാജി.

53 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഡിസിസിയില്‍ നിന്നും ഇത്രയും അപമാനം ഇതുവരെ നേരിട്ടിട്ടില്ല. പാര്‍ട്ടി വയനാട്ടില്‍ വളരെ നിര്‍ജീവമാണ്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ യാത്രയ്ക്ക് ഏറ്റവും മോശം സ്വീകരണം നല്‍കിയത് വയനാട്ടിലായിരുന്നു എന്നും വിശ്വനാഥന്‍ പറഞ്ഞു.

വയനാട്ടില്‍ ബ്ലോക്ക് പഞ്ചായത്തുകളും മറ്റും പുനഃസംഘടിപ്പിക്കുന്നില്ല. തന്റെ സഹോദരന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും ഡിസിസി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരന്‍ കൂടിയാണ് വിശ്വനാഥന്‍. നിലവില്‍ ഒരു പാര്‍ട്ടിയിലേയ്ക്കും പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിശ്വനാഥന്‍ വ്യക്തമാക്കി.