ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 434 പേര്‍ക്കെതിരെ കേസെടുത്തു. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഒമ്ബത് പേര്‍ക്കെതിരെയും കേസെടുത്തു. നിയമം നമ്ബര്‍ 17, 1990 പകര്‍ച്ച വ്യാധി നിവാരണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ അധികൃതര്‍ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധനകള്‍ ഉണ്ടാവുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.