തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിൻറെ അറസ്റ്റിൽ മുഖ്യമന്ത്രിയ്ക്ക് ധാർമ്മിക ഉത്തരവാദിത്വമില്ലെന്ന് ന്യായീകരണവുമായി സിപിഎം. വ്യക്തമായ തെളിവുകളോടെ ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തിട്ടും മുഖ്യമന്ത്രിയ്‌ക്കോ മുഖ്യമന്ത്രിയുടെ ഓഫിസിനോ പങ്കില്ലെന്നാണ് സിപിഎം ഇപ്പോഴും വാദിക്കുന്നത്.

ശിവശങ്കര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്ന് പറഞ്ഞ് സിപിഎം അണികൾ കൈകഴുകുകയാണ്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും അദ്ദേഹം തള്ളി.

വ്യക്തിപരമായി ചെയ്ത കുറ്റകൃത്യമെന്ന നിലയിലാണ് ശിവശങ്കറിന്റെ അറസ്റ്റെന്നാണ് സർക്കാരിൻറെ നിലപാട്. സ്വന്തം നിലയില്‍ കുറ്റകൃത്യത്തിൽ പങ്കാളിയായതിനാലാണ് അറസ്റ്റെന്നും അന്തിമവിധി വരട്ടെയെന്നുമാണു സര്‍ക്കാര്‍ നിലപാട്.

സർക്കാർ. ശിവശങ്കറുടെ അറസ്റ്റില്‍ മുഖ്യമന്ത്രിക്കു ധാര്‍മിക ഉത്തരവാദിത്തമില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജിക്കായി ഉയരുന്ന പ്രതിപക്ഷ ആവശ്യം സിപിഎം തള്ളി.

എന്നാൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പുറത്തുവിടുന്ന തെളിവുകളെ അത്രപെട്ടെന്ന് പ്രതിരോധിക്കാൻ സിപിഎമ്മിനാവില്ല. സ്വർണ്ണം വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺകാൾ എത്തിയെന്നത് തെളിവു സഹിതമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.