ഹരിയാനയില്‍ 199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,70,610 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 199 പേരില്‍ 62 രോഗികള്‍ ഗുരുഗ്രാമില്‍നിന്നാണ്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പ്രതിദിന രോഗികളുടെ എണ്ണം ഗുരുഗ്രാമില്‍ ഇരട്ടിയായി. കഴിഞ്ഞദിവസം 29 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചതെങ്കില്‍ ശനിയാഴ്ച ഇത് 62 ആയി ഉയര്‍ന്നു. കര്‍നാല്‍, കുരുക്ഷേത്ര, പഞ്ചകുള എന്നിവയില്‍ യഥാക്രമം 33, 29, 20 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 3,047 ആയിട്ടുണ്ട്