തിരുവനന്തപുരം: ഇടത് പക്ഷ പാര്‍ട്ടിയിലെ വേണ്ടപ്പെട്ടവര്‍ക്ക് ശമ്പളം കൂട്ടി നലകിയത് വിവാദമാക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ആണ് ഇപ്പോള്‍ ശമ്പളം ഇരട്ടിയാക്കി നല്‍കിയത്. സര്‍ക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് ഇപ്പോള്‍ ശമ്പളം കൂട്ടി നല്‍കിയിരിക്കുന്നത്.

ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദന് ആണ് ശമ്പളം കൂട്ടി നല്‍കിയിരിക്കുന്നത്. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയാണ് അദ്ദേഹം. ഇപ്പോള്‍ ശമ്പളം കൂട്ടിയത് സിഇഒയുടെ ചുമതല കൂടി നല്‍കിയാണ്. 26600 -35050 ശമ്പളസ്കെയിളില്‍ ആണ് ജീവയെ 2016 ഓക്ടോബര്‍ ഒന്നിന് ആണ് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായി നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം. ഇപ്പോള്‍ കാലാവധി തീരുന്നതിന് മുന്‍പ് ശമ്പളം മുന്‍കാലപ്രാബല്യത്തോടെ പുനര്‍നിശ്ചയിച്ചു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.