കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി പിഎന്‍ രവീന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയയാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് ബിജെപി പ്രവേശനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനില്‍ നിന്നാണ് പിഎന്‍ രവീന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്.

പിഎന്‍ രവീന്ദ്രന് പുറമേ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍ ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം ഗോപിനാഥന്‍, മുന്‍ ഡെപ്യൂട്ടി ജിഎം കെ രവികുമാര്‍, ഡോ: പ്രസന്നകുമാര്‍, തോമസ് പി ജോസഫ്, കെഎ മുരളി, ഷിജി റോയി, എം ഐ സജിത്, അനില്‍ മാധവന്‍, വിനോദ് ചന്ദ്രന്‍ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു.