ജ​യ​ല​ളി​ത​യു​ടെ വി​യോ​ഗം അ​ണ്ണാ ഡി.​എം.​കെ​യി​ല്‍ സൃ​ഷ്​​ടി​ച്ച നേ​തൃ​ശൂ​ന്യ​ത​യി​ലേ​ക്ക്​​ ക​ട​ന്നു​ക​യ​റി​യ മോ​ദി​യു​ടെ അ​ഭി​മാ​ന​പ്ര​ശ്​​ന​മാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ല്‍ സ​ഖ്യ​ത്തി​‍െന്‍റ വി​ജ​യം. അ​തി​ലേ​റെ എ​ട​പ്പാ​ടി​യു​ടെ നി​ല​നി​ല്‍​പ്പി​‍െന്‍റ വി​ഷ​യ​വും. ജ​യ​യു​ടെ മ​ര​ണ​ശേ​ഷം എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്, സി.​ബി.​െ​എ പോ​ലു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ണ്ണാ ഡി.​എം.​കെ നേ​താ​ക്ക​ളെ വ​രു​തി​യി​ല്‍ നി​ര്‍​ത്താ​ന്‍ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​ഞ്ഞു. പാ​ര്‍​ല​മെന്‍റി​ല്‍ ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന നി​ര​വ​ധി ബി​ല്ലു​ക​ള്‍ പാ​സാ​ക്കി​യ​ത്​ അ​ണ്ണാ ഡി.​എം.​കെ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു.

ജ​യി​ലി​ല്‍ പോ​കു​ന്ന​തി​നു​ മു​മ്ബ്​​ ശ​ശി​ക​ല മു​ഖ്യ​മ​ന്ത്രി​പ​ദം വി​ശ്വ​സ്ത​നാ​യ എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ​യാ​ണ്​ ഏ​ല്‍​പി​ച്ച​ത്. അ​വ​രു​ടെ കാ​ലി​ല്‍ സ്രാ​ഷ്​​ടാം​ഗം പ്ര​ണ​മി​ച്ച്‌​ മു​ഖ്യ​മ​ന്ത്രി​യാ​യ എ​ട​പ്പാ​ടി അ​വ​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കി സ്വ​ന്തം​നി​ല ഭ​ദ്ര​മാ​ക്കി. എ​തി​രാ​ളി​യാ​യ ഒ. ​പ​ന്നീ​ര്‍​സെ​ല്‍​വ​​ത്തെ ഒ​തു​ക്കി കൂ​ടെ​നി​ര്‍​ത്താ​നും എ​ട​പ്പാ​ടി​ക്ക്​ ക​ഴി​ഞ്ഞു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ഭ​ര​ണ സ്വാ​ധീ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്​ ഇ​പ്പോ​ഴ​ത്തെ നീ​ക്കം.

എം.​കെ. സ്​​റ്റാ​ലി​നെ ക​ലൈ​ഞ്​​ജ​ര്‍ ക​രു​ണാ​നി​ധി​യു​ടെ നേ​ര​വ​കാ​ശി​യാ​യി ത​മി​ഴ്​ മ​ക്ക​ള്‍ ക​രു​തു​ന്നു​വെ​ന്ന്​ ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ ഡി.​എം.​കെ സ​ഖ്യ​ത്തി​ന്​ ജ​യി​ച്ചേ തീ​രൂ.

തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത്​ കി​ഷോ​റി​െന്‍റ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി അ​ടു​ക്കും ചി​ട്ട​യോ​ടു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ്​ അ​വ​രു​ടേ​ത്. ശ​ക്ത​മാ​യ ഒാ​ണ്‍​ലൈ​ന്‍ കാ​മ്ബ​യി​നു​ക​ളും ത​മി​ഴ​കം ഇ​ന്നേ​വ​രെ കാ​ണാ​ത്ത പ്ര​ചാ​ര​ണ രീ​തി​ക​ളും ഡി.​എം.​കെ കാ​ഴ്​​ച​വെ​ക്കു​ന്നു. ക​നി​മൊ​ഴി, ഉ​ദ​യ്​​നി​ധി സ്​​റ്റാ​ലി​ന്‍ തു​ട​ങ്ങി​യ​വ​രും ഇ​തി​ന​കം ഒ​രു റൗ​ണ്ട്​ പ്ര​ചാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. മു​ന്ന​ണി ബ​ല​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യും അ​നു​കൂ​ല​മാ​വു​മെ​ന്ന വി​​ശ്വാ​സ​ത്തി​ലാ​ണ്​ ഡി.​എം.​കെ നേ​തൃ​ത്വം. ക​രു​ണാ​നി​ധി​യു​ടെ മൂ​ത്ത​മ​ക​ന്‍ എം.​കെ. അ​ഴ​ഗി​രി ഇ​ട​ക്ക്​ ക​ലാ​പ​മു​യ​ര്‍​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ നി​ശ്ശ​ബ്​​ദ​നാ​ണ്.