തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കു മരുന്ന് കച്ചവടവും മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണ്ണക്കടത്തും നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കു മരുന്ന് കേസും സ്വർണക്കടത്ത് കേസും നാടിന് ഏറ്റ ഒരിക്കലും തീരാത്ത അപമാനമാണെന്നും ചെന്നിത്തല വിമർശിച്ചു.സർക്കാരും പാർട്ടിയും കസ്റ്റഡിയിലായിരുക്കുകയാണ് . അധോലോക പ്രവർത്തനങ്ങൾക്ക് സിപിഎം ഭാഗമായിരിക്കുകയാണ്. സിപിഎം മാഫിയ സംഘമാണെന്നും അതിന്റെ ഉദാഹരണമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ചത് കൊണ്ടാണ് ഇപ്പോൾ സത്യം പുറത്ത് വന്നത്. ബിനീഷ് കോടിയേരി തട്ടിപ്പ് നടത്തിയത് ഭരണത്തിൻ്റെ തണലിലാണെന്നും ചെന്നിത്തല പറഞ്ഞു