റിയാദ്: കൊറോണ മാനദണ്ഡങ്ങൾ പ്രകാരം ഗൾഫിൽ നിന്നുള്ള യാത്രക്കാർക്ക് ഇരട്ട പിസിആർ ടെസ്റ്റ് ഒഴിവാക്കണമെന്നും, കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തണമെന്നും ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി ആവിശ്യപ്പെട്ടു.

കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്ത് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായാൽ ക്വറന്റൈൻ ഇല്ലെന്നും അത് കേന്ദ്ര നിർദേശത്തിൽ പറഞ്ഞിട്ടില്ല എന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ക്വറന്റൈൻ ഒഴിവാക്കണം എന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചതായും മുനീർ പറഞ്ഞു.