ഇറ്റാനഗർ: കൊറോണയ്‌ക്കെതിരെ പ്രതിരോധ കോട്ട തീർത്ത് അരുണാചൽ പ്രദേശ്. അരുണാചൽ പ്രദേശ് പൂർണ്ണമായും കൊറോണ മുക്തമായെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി രോഗമുക്തി നേടിയതോടെയാണ് അരുണാചൽ പ്രദേശ് പൂർണമായും കൊറോണ മുക്തമായത്.

16,886 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 56 പേർക്കാണ് കൊറോണയെ അരുണാചൽപ്രദേശിൽ ജീവൻ നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റിവി നിരക്ക് പൂജ്യം ശതമാനവുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

4,05,647 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്. 32,325 ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളുമാണ് വാക്‌സിനേഷൻ സ്വീകരിച്ചതെന്ന് സ്‌റ്റേറ്റ് ഇമ്യൂണൈസേഷൻ ഓഫീസർ അറിയിച്ചു.