ന്യൂഡൽഹി: തമിഴ് ഭാഷ പഠിക്കാനാകാത്തത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലവും നിലനിൽക്കുന്ന ദു:ഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോകത്തിലെ ലോകമെമ്പാടും ജനപ്രിയമായ മനോഹര ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മഹത്വത്തെ കുറിച്ചും തമിഴ് കവിതയുടെ ആഴത്തെ കുറിച്ചും നിരവധി പേർ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ എന്തെങ്കിലും നേടാൻ രഴിയാത്തതായി അനുഭവപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകിയതായിരുന്നു അദ്ദേഹം.

നേരത്തെയും പല വേദികളിലും അദ്ദേഹം തമിഴ് ഭാഷയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മുൻപ് പാർലമെന്റിൽ തമിഴ് വാക്കുകൾ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു. 2019 ൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ സംഘകാല കവി പൂങ്കുണ്ട്രാറുടെ കവിതയിൽ നിന്നുള്ള ഭാഗം അദ്ദേഹം ഉദ്ധരിച്ചിരുന്നു.