കൊൽക്കത്ത: ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ തൃണമൂൽ പ്രവർത്തകരുടെ ആക്രമണം . ഡുംഡം നഗരത്തിലെ നിംതയിലെ മസുംദാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത് . സംഭവത്തിൽ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ മസുംദാറിന്റെ മാതാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പുലർച്ചെ ഒന്നരയോടെ വീട്ടിനുള്ളിൽ തൃണമൂൽ ഗുണ്ടകൾ അതിക്രമിച്ചു കയറുകയായിരുന്നു . തോക്ക് കൊണ്ട് മസുംദാറിന്റെ അമ്മയുടെ തലയ്ക്ക് ഗുരുതമായി പരിക്കേൽപ്പിക്കുകയും , മസുംദാറിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു . ബിജെപി പ്രവർത്തകനാണോയെന്ന് ചോദിച്ചായിരുന്നു മർദ്ദിച്ചത് . പുറത്ത് മറ്റ് തൃണമൂൽ പ്രവർത്തകർ ഉണ്ടായിരുന്നതായും മസുംദാർ പറഞ്ഞു.

ഏറെ നേരത്തിനു ശേഷമാണ് അക്രമികൾ മടങ്ങിയത് . സംഭവത്തിൽ നിംത പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു . പാർട്ടി പ്രവർത്തകർക്കെതിരായ ആക്രമണത്തെ ബിജെപി ശക്തമായി അപലപിച്ചു.