ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പിഎസ്‌എല്‍വി-സി51 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് കുത്തിച്ചുയരും. ഇന്ന് രാവിലെ 10.24 നാണ് വിക്ഷേപണം നടക്കുക.

സ്‌പേസ് കിഡ്‌സ് ഇന്ത്യയാണ് സതീഷ് ധവാന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. മൂന്ന് ഉപഗ്രഹങ്ങള്‍ ചേര്‍ന്ന യൂണിറ്റിസാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകള്‍ ചേര്‍ന്നാണ്. സിന്ധുനേത്ര, എസ്‌എഐ-1 നാനോ കണക്‌ട്-2 എന്നീ ഉപഗ്രഹങ്ങള്‍ കൂടാതെ 12 സ്‌പേസ് ബീ ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.