ഒമാനില്‍ കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയത് 790 പേര്‍ക്കെതിരെ. 248 നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റം ചുമത്തപ്പെട്ടവരില്‍ 396 പേര് സ്വദേശികളും 394 പേര് പ്രവാസികളുമാണെന്ന് പബ്ലിക് പ്രോസിക്യൂഷന് അസി. പ്രോസിക്യൂട്ടര്‍ മൈസ ബിന്ത് സഹ്റാന്‍ അല്‍ റുഖൈഷി പറഞ്ഞു.
മൊത്തം കേസുകളില്‍ 25 ശതമാനവും ലോക്ഡൗണ്‍ സമയത്ത് വീടിന് പുറത്തിറങ്ങിയതാണ്. പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാതിരുന്നതാണ് 19 ശതമാനം കേസുകള്‍. കടകള്‍ അടക്കാന്‍ നിര്‍ദേശിച്ച സമയത്ത് കച്ചവടം നടത്തിയതിനാണ് 17 ശതമാനം കേസുകളും.