ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ കൊറോണ വാക്‌സിന്‍ നിരക്ക് സംബന്ധിച്ച്‌ അന്തിമ തീരുമാനമായി. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപ അടക്കമാണിത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് സൗജന്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 150 രൂപ കൊറോണ വാക്‌സിനും 100 രൂപ സര്‍വ്വീസ് ചാര്‍ജുമായി മൊത്തം 250 രൂപയാണ് നല്‍കേണ്ടത്. വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.

മൂന്നാം ഘട്ട കൊറോണ വാക്സിനേഷന്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ നിരക്ക് സംബന്ധിച്ച്‌ ധാരണയായത്.