തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പുതുതായി 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 54,339 സാമ്പിളുകളാണ് പരിശോധിച്ചത്. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ 91,784 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 12.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.