ഭോപ്പാല്‍: തന്നെ ലോക്കപ്പിലിട്ട് പൊലീസുകാര്‍ ദിവസങ്ങളോളം കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി. മധ്യപ്ര​ദേശിലെ രേവ ജില്ലയിലാണ് സംഭവം. മംഗവാനിലെ പൊലീസ് സ്റ്റേഷനിലാണ് യുവതി കൂട്ടബലാത്സം​ഗത്തിനിരയായത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറും ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം മെയ് മാസത്തില്‍ 10 ദിവസത്തേക്ക് പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് 20 കാരിയായ യുവതി പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ സ്ത്രീ കൊലപാതകക്കേസിലെ പ്രതിയാണ്. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിക്ക് മുന്‍പാകെ യുവതി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്തുകൊണ്ട് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്ന ചോദ്യത്തിന് വാര്‍ഡനോട് മൂന്ന് മാസം മുന്‍പ് വാര്‍ഡനോട് പറഞ്ഞിരുന്നു. ബലാത്സംഗത്തിനിരയായ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പിതാവിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. എന്നാല്‍ യുവതി കുറ്റകൃത്യത്തെ കുറിച്ച്‌ തന്നെ അറിയിച്ചതായി വാര്‍ഡന്‍ സമ്മതിച്ചതായാണ് റി്‌പ്പോര്‍ട്ടുകള്‍.

മെയ 9നും മെയ് 21 നും ഇടയില്‍ ആണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതി പറയുന്നു. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്‌തെന്നും യുവതി പറഞ്ഞു. യുവതി ബലാത്സംഗത്തെക്കുറിച്ച്‌ ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു. എന്നാല്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകക്കേസിലെ പ്രതിയായ യുവതി ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ 10 ന് ജയില്‍ പരിശോധനയ്ക്ക് എത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെയും അഭിഭാഷകരുടെയും മുമ്ബാകെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ ജഡ്ജി നടപടിയെടുക്കാന്‍ രേവ എസ്‌പി രാകേഷ് സിങ്ങിന് കത്തെഴുതി. കോടതിയില്‍ നിന്ന് കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്‌പി പറഞ്ഞു.

‘അവള്‍ ഒരു കൊലപാതക കേസിലെ പ്രതിയാണ്,’ അദ്ദേഹം പറഞ്ഞു. മെയ് 9 നും മെയ് 21 നും ഇടയില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. മംഗവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ സുധ വര്‍മ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തി അഞ്ച് ദിവസത്തിന് ശേഷം മെയ് 21 നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

എസ്‌ഡി‌ഒ‌പി, പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് തന്നെ ബലാത്സംഗത്തിനിരയായതെന്ന് യുവതി ആരോപിക്കുന്നു. ഒക്ടോബര്‍ 10 ന് ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നുവെങ്കിലും സീനിയര്‍ പൊലീസുകാര്‍ ഇവരെ ശാസിച്ചു.

സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ജയിലിലെ വനിതാ തടവുകാരെ സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതായി ജുഡീഷ്യല്‍ സംഘം ജയില്‍ സന്ദര്‍ശിച്ചത്. ‘ എന്തുകൊണ്ടാണ് അവള്‍ നേരത്തെ സംസാരിക്കാത്തതെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍, മൂന്ന് മാസം മുമ്ബ് വാര്‍ഡനോട് പറഞ്ഞതായി അവള്‍ പറഞ്ഞു. പൊലീസുകാര്‍ തന്നോട് ഇത് ചെയ്തതായും ജയിലില്‍ പൊലീസുകാരുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊലപാതകക്കേസില്‍ പിതാവിനെ പ്രതിചേര്‍ക്കാമെന്ന് പ്രതി പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. ‘ ഒക്ടോബര്‍ 10 ന് യുവതിയോട് സംസാരിച്ച സംഘത്തിന്റെ ഭാഗമായ അഭിഭാഷകന്‍ സതീഷ് മിശ്ര പറഞ്ഞു.

മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍, മൊബൈല്‍ ലൊക്കേഷന്‍, മറ്റ് തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മെയ് 21 നാണ് യുവതിയെയും ഒരു പുരുഷ സുഹൃത്തിനെയും അറസ്റ്റ് ചെയ്തതെന്ന് രേവ എസ്‌പി രാകേഷ് സിങ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം മെയ് 21 ന് ഗ്രാമീണരുടെ സാന്നിധ്യത്തില്‍ ഒരു സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു. അവളുടെ രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. പോരാട്ടത്തിനിടെ കാലുകള്‍ക്ക് പരിക്കേറ്റതിനാല്‍ അവര്‍ക്ക് വൈദ്യപരിശോധന നടത്തി, ‘എസ്‌പി പറഞ്ഞു. യുവതിയുടെ കൂട്ടുപ്രതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇപ്പോഴും റിമാന്‍ഡിലാണെന്ന് പൊലീസ് പറഞ്ഞു.