ഗുവാഹത്തി : ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം അസമിലെ ബര്‍ഹാം പൂര്‍ പ്രദേശത്തെ നൗഗാവ് പുരാണി ഗോദാം ഗ്രാമത്തില്‍ ഒരുങ്ങുന്നു . പരമശിവനെ പ്രധാന പ്രതിഷ്ഠയായിട്ടുള്ള മഹാ മൃതുഞ്ജയ് ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു.

അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ . പതിനഞ്ചാം നൂറ്റാണ്ടിലെ സാമൂഹ്യ-സാംസ്കാരിക പരിഷ്കര്‍ത്താവായ മൊഹാപുരസ് ശ്രീമന്ത ശങ്കര്‍ദേവിന്റെ ജന്മസ്ഥലത്താണ് ബൃഹത്തായ ക്ഷേത്രമൊരുങ്ങുന്നത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ശങ്കര്‍ദേവും മാധാദേവും നവ വൈഷ്ണവ പ്രസ്ഥാനം ആരംഭിക്കുകയും സംസ്ഥാനത്തുടനീളം ശങ്കര്‍ദേവും വൈഷ്ണവ സന്യാസിമഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. നവ വൈഷ്ണവ പ്രസ്ഥാനത്തെ കിഴക്കന്‍ ഇന്ത്യയിലുടനീളം വ്യാപിപ്പിച്ചതും ശ്രീമന്ത ശങ്കര്‍ദേവാണ് .

136 അടി ഉയരമുള്ള ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ദേവനെയാണ് പ്രതിഷ്ഠിക്കുന്നത്. 250 ഓളം വൈദിക ശ്രേഷ്ഠര്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് അസമിലേക്ക് എത്തിയിരുന്നു.