ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നേരത്തെ ബിനീഷിനെ ഇഡി ആറുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുള്ളതിന് ഇഡിയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ചില താരങ്ങൾക്കും കേസിൽ പങ്കുണ്ടെന്ന് എന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരും ബിനീഷുമായുള്ള ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.