ന്യൂഡല്‍ഹി: ചെക്ക് ഇന്‍ ബാഗില്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ലഗേജിന്റെ ഭാരം സംബന്ധിക്കുന്ന വിവരം ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം രേഖപ്പെടുത്താവുന്നതാണ്.
നിലവില്‍ ഒരു യാത്രക്കാരന് ക്യാബിന്‍ ബാഗേജില്‍ ഏഴ് കിലോയും ചെക്ക്-ഇന്‍ ബാഗേജില്‍ 15 കിലോ സാധനങ്ങളും കയ്യില്‍ കരുതാം. ഇവയ്ക്കു പുറമേ അധിക സാധനങ്ങള്‍ കരുതണമെങ്കില്‍ അധിക തുക നല്‍കണം. പുതിയ നിയമമനുസരിച്ച് ചെക്ക്-ഇന്‍ ബാഗേജുകളില്ലാത്ത യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് നല്‍കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ബാഗേജ് കയ്യില്‍ കരുതുകയാണെങ്കില്‍ അത്തരക്കാര്‍ക്ക് അധിക തുക നല്‍കാനുള്ള സൗകര്യം വിമാനത്താവളങ്ങളിലെ കൗണ്ടറില്‍ ്‌നുവദിക്കുമെന്നും അധികൃതര്‍ വ്യ
ക്തമാക്കി.
സീറ്റുകളിലെ മുന്‍ഗണന, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വിശ്രമമുറി, കായികോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയ്ക്കായി ഈടാക്കുന്ന ചാര്‍ജുകളിലും ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക സേവനം അനുവദിക്കുന്നത് ഇനിമുതല്‍ യാത്രക്കാരുടെ ആവശ്യപ്രകാരം ആയിരിക്കണമെന്നും പ്രസ്ഥാവനയില്‍ പറയുന്നു.