ഖത്തറില്‍ ഹോം ക്വാറന്റീന്‍ നടപടികള്‍ ലംഘിച്ചതിന് ഇന്നലെ അഞ്ച് പേര്‍ക്കെതിരെ നടപടി എടുത്തു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി.

അബ്ദുല്‍ ഹദി മുഹമ്മദ് അബ്ദുല്‍ ഹദി അല്‍-ബറൈസ് അല്‍-മാരി, ജബര്‍ മുഹമ്മദ് സയ്യിദ് അല്‍-അസ്വദ് അല്‍-മാരി, മുഹമ്മദ് മുബാറക് അലി സയ്യിദ് അല്‍-സഫ്രാന്‍, ഒമര്‍ മുഹമ്മദ് ഒദേഹ് ഹിന്ദി, നദീം അബ്ബാസ് മുഹമ്മദ് ഖസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.