പൂച്ചാക്കല്‍: കുടുംബ വഴക്കിനെത്തുടര്‍ന്ന്‌ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാണാവള്ളി പഞ്ചായത്ത് 16-ാംവാര്‍ഡില്‍ സന്ധ്യാഭവനില്‍ സന്ധ്യ (45) യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജുക്കുട്ടനെ (50) പൂച്ചാക്കല്‍ സി.ഐ. അജി സി. നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു.

കടുത്ത വഴക്കിനെ തുടര്‍ന്ന് ബിജുക്കുട്ടന്‍ വീട്ടില്‍ ഉപയോഗിക്കുന്ന കറിക്കത്തിയുപയോഗിച്ച്‌ സന്ധ്യയെ കുത്തുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.