ട്രെയിനില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ചെന്നൈ എക്സ്പ്രസില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
യാത്രക്കാരിയെ ചോദ്യം ചെയ്ത് വരികയാണ്. തലശേരിയിലേക്കുള്ള ടിക്കറ്റ് ആണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. ട്രെയിനിലെ സീറ്റിനടിയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തെരച്ചില്‍ നടത്തിയത് പാലക്കാട് നിന്നുള്ള റെയില്‍വെ സുരക്ഷാ സേനയാണ്.