അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയിപ്പിച്ച നായകനെന്ന റിക്കാര്‍ഡ് ആണ് കോഹ്ലി സ്വന്തംപേരിലാക്കിയത്. ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടെ റിക്കാര്‍ഡാണ് കോഹ്ലി മറികടന്നത്.
നാട്ടില്‍ 29 ടെസ്റ്റ് മത്സരങ്ങള്‍ നയിച്ച കോഹ്ലി 22 എണ്ണം ജയിച്ചു. ധോണി 30 ടെസ്റ്റ് മത്സരങ്ങളില്‍ 21 എണ്ണം ജയിച്ചു. കോഹ്ലി നാട്ടിലും വിദേശത്തുമായി 35 ടെസ്റ്റുകളാണ് നായകനെന്ന നിലയില്‍ ജയിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും വിജയനായകരില് ഒരാളാണ് കോഹ്ലി.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്ബായി മൊട്ടേര മാറിയപ്പോള്‍ ഇന്നലെ വീണത് 17 വിക്കറ്റ്. ആ 17 വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരും. അതോടെ രണ്ടാം ടെസ്റ്റ് രണ്ടാം ദിനംതന്നെ അവസാനിച്ചു. പരന്പരയില്‍ ഇന്ത്യ 2-1ന്റെ ലീഡ് നേടു കയും ചെയ്തു.
സ്കോര്‍: ഇംഗ്ലണ്ട് 112, 81. ഇന്ത്യ 145, 49/0. ആദ്യ ഇന്നിംഗ്സില്‍ ആറും ഇന്നലെ അഞ്ചും വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേല്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. 71 പോയിന്റാണ് ഇന്ത്യക്കുള്ളത്. 70 പോ യിന്റുമായി ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്താണ്.