വയലാര്‍: വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

എസ്‍ഡിപിഐ ആര്‍എസ്‌എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാര്‍ നാഗംകുളങ്ങര കവലയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിരുന്നു.
ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്‌എസ് പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്ന് നന്ദുവിന്‍റെ വീട് സന്ദര്‍ശിക്കും.