പാരീസ്: കടുത്ത പ്രതിസന്ധിയില്‍ ഫ്രാന്‍സ്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ ഭരണകൂടം. ഡിസംബര്‍ 1 വരെയായിരിക്കും ലോക്ഡൌണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബുധനാഴ്ച അറിയിച്ചു. ലോക്ഡൌണോടെ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രികളെ കീഴടക്കാന്‍ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ലോക്ഡൌണിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പ്രവചിക്കാന്‍ സാധിക്കാത്ത വിധം വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. പാരിസ് പോലുള്ള പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കൊണ്ട് പോലും കോവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ല. നിലവില്‍ ഫ്രാന്‍സിലെ മരണസംഖ്യ 35,000മായി.