ഖത്തറില്‍ ഇത് രണ്ടാം ദിവസവും അഞ്ഞൂറിലധികം പേര്‍ കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇന്ന് 562 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 151,787 ആയി.

രാജ്യത്ത് പുതുതായി 459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 427 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 32 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,759 പേരാണ്. 670 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 94 പേരാണ് ഇനി തീവ്രപരിചരണത്തിലുള്ളത്.