പല രൂപത്തിലുള്ള ജീവികളെ നാം കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത രൂപമാണ് മനുഷ്യ മുഖമുള്ള സ്രാവ്. ഇന്തോനേഷ്യയുടെ കിഴക്കുള്ള ന്യൂസ ടെന്‍കാര പ്രദേശത്തു നിന്നും മല്‍സ്യ ബന്ധനം നടത്തിയ അബ്ദുല്ല നൂറന്‍ എന്ന മുക്കുവനാണ് ഈ വിചിത്രമായ സ്രാവിന്‍‌ കുഞ്ഞിനെ കിട്ടിയത്. അദ്ദേഹത്തിന്‍റെ വലയില്‍ കുരുങ്ങിയ ഒരു വലിയ സ്രാവിന്റെ വയറ്റില്‍ നിന്നും കിട്ടിയ മൂന്നു സ്രാവിന്‍‌ കുഞ്ഞുങ്ങളില്‍ ഒരെണ്ണമാണിത്. ജനിതകമാറ്റം സംഭവിച്ച്‌ മനുഷ്യ മുഖത്തോടു സാമ്യമുള്ള ഈ കുഞ്ഞന്‍ സ്രാവിന്റെ, വായുടെ മുകളിലായി ഉരുണ്ട രണ്ട് കണ്ണുകള്‍ കാണാം. അയല്‍ക്കാരും നാട്ടുകാരും ഇതിനെ കാണാനായും വാങ്ങാനായും വരുന്നുണ്ടെങ്കിലും, അബ്ദുല്ല ഇതിനെ വില്‍ക്കാന്‍ തയ്യാറല്ല. ഈ വിചിത്ര സ്രാവിന്‍‌ കുഞ്ഞ് തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.