മോഹന്‍ ലാല്‍ ഫാന്‍സ് ക്ലബ് അവരുടെ പേജില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രശാന്ത് നാരായണന്‍റെ മക്കള്‍ക്ക് ജന്മദിനം ആശംസിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരുന്നത്.

എന്നാല്‍ മോഹന്‍ലാലിന്‍റെ ലുക്കിനെ കുറിച്ചായിരുന്നു വീഡിയോയ്ക്ക് താ‍ഴെയുള്ള ഭൂരിഭാഗം കമന്‍റുകളും. മോഹന്‍ലാല്‍ ഇത്രയും മെലിയണ്ടായിരുന്നു.

വണ്ണം തന്നെയാണ് ലാലേട്ടന്‍റെ ഭംഗി എന്നു‍ള്‍പ്പെയെയാണ് കമന്‍റുകള്‍ വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

വന്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ ആരാധകര്‍ വലിയ ആകാംക്ഷയിലാണ്. മോഹന്‍ലാലിനൊപ്പം ആദ്യ സിനിമയിലുണ്ടായിരുന്ന മീന, അന്‍സിബ, എസ്‍തര്‍ തുടങ്ങി മിക്കവും പുതിയ ചിത്രത്തിലുണ്ട്