വാഷിംഗ്ടണ്‍: സ്‌കൂളില്‍ വച്ച്‌ വംശീയ അധിക്ഷേപം നടത്തിയ സുഹൃത്തിന്റെ മൂക്കിടിച്ച്‌ തകര്‍ത്തിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായുള്ള സ്‌പോട്ടിഫൈ പോഡ് കാസ്റ്റിലാണ് ഒബാമ കുട്ടിക്കാലത്തുള്ള സംഭവത്തെ കുറിച്ച്‌ പറഞ്ഞത്.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ ബാസ്‌കറ്റ് ബോള്‍ കളിക്കാറുണ്ടായിരുന്നു. ഒരു ദിവസം എന്നെ അധിക്ഷേപിക്കുന്ന ഒരു വാക്ക് വിളിച്ചു. ആ വാക്കിന്റെ അര്‍ത്ഥമൊന്നും എനിക്കറിയില്ലായിരുന്നു. എന്നാല്‍ അങ്ങനെ വിളിച്ചാല്‍ എനിക്ക് വേദനിക്കുമെന്ന് അവനറിയാമായിരുന്നു. ഞാനവന്റെ മൂക്ക് ഇടിച്ച്‌ തകര്‍ത്തു’ എന്നായിരുന്നു ഒബാമയുടെ വെളിപ്പെടുത്തല്‍.

ഒബാമയുടെ തുറന്നു പറച്ചില്‍ നന്നായെന്നായിരുന്നു സ്പ്രിങ്സ്റ്റീന്റെ മറുപടി. ‘ഒരു പക്ഷേ ഞാന്‍ കറുത്തവനാകാം നിന്ദ്യനായിരിക്കാം, അറിവില്ലാത്തവനായിരിക്കം, ഞാന്‍ വൃത്തികെട്ടവനായിരിക്കാം, എനിക്ക് എന്നെ ഇഷ്ടമായിരിക്കില്ല. എന്നാല്‍ ഞാന്‍ എന്തല്ല എന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ നിങ്ങളല്ല’ ഒബാമ പറഞ്ഞു. അപരനേക്കാല്‍ മികച്ചവനാണ് താനെന്ന തോന്നല്‍ ഒരാള്‍ക്കുണ്ടാകുമ്ബോഴാണ് വംശീയ അധിക്ഷേപം സംഭവിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.

ചതിക്കുക, വഞ്ചിക്കുക, കൊല്ലുക, ബലാത്സംഗം ചെയ്യുക തുടങ്ങി ഒരുവനോട് മനുഷ്യത്വ വിരുദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാനുള്ള സ്ഥാപിത മനശാസ്ത്രമാണിതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച്‌ മുമ്ബും ഒബാമ ചര്‍ച്ചകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.